വി.എവുപ്രാസ്യയുടെ 140-ാം ജന്മദിനാഘോഷത്തിന് കൊടി ഉയര്‍ന്നു
Published :09-Oct-2017
ഇരിങ്ങാലക്കുട: 2014 നവംബര്‍ 23 ന് വിശുദ്ധ പദം അലങ്ങരിച്ച വി.എവുപ്രാസ്യയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഒരുക്കമായുള്ള നവനാള്‍ പ്രാത്ഥനകള്‍ക്ക് കൊടിയുര്‍ത്തികൊണ്ട് ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോബി പൊഴോലിപറമ്പില്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ചെമ്മണ്ട പള്ളി വികാരി ഫാ.ജെയിംസ് പള്ളിപ്പാട്ട് വിശുദ്ധബലിക്ക്  കാര്‍മ്മികത്വം വഹിച്ചു. പ്രാര്‍ത്ഥനയില്‍ ചാലിച്ച ജീവിതത്താല്‍ അപരന് നന്മ ചെയ്തവളാണ് വി.എവുപ്രാസ്യമ്മയെന്ന വചനസന്ദേശം മോണ്‍. ജോബി പൊഴോലിപറമ്പില്‍ നല്‍കി. ജന്മം കൊണ്ട് അനുഗ്രഹീതമായ കാട്ടൂരും ജ്ഞാനസ്‌നാനത്തിന് സാക്ഷ്യം വഹിച്ച എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോന പള്ളിയും ജന്മദിനവും ജ്ഞാനസ്‌നാനദിനവും സംയുക്തമായി ആഘോഷിക്കുന്നു. കാട്ടൂര്‍ ജന്മഗൃഹ കപ്പേളയില്‍ ജന്മദിനാഘോഷം ഒക്‌ടോബര്‍ 17 തിയതി സാഘോഷം നടത്തപ്പെടുന്നു. അതിനൊരുക്കമായി എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് 5 മണിക്ക് വിശുദ്ധ കുര്‍ബാനയും നോവേനയും ഉണ്ടായിരിക്കുന്നതാണ്. കാട്ടൂര്‍ ജന്മഗൃഹത്തില്‍ മനോഹരമായി സജ്ജമാക്കിയിരിക്കുന്ന വി. എവുപ്രാസ്യ മ്യൂസിയം കാണാനും പ്രാത്ഥിക്കാനും സൗകര്യമുണ്ട്.
 
View Comments

Other Headlines