തൊമ്മാന പാടത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍
Published :09-Oct-2017
ഇരിങ്ങാലക്കുട ; തൊമ്മാന പാടത്ത് ബണ്ട് റോഡില്‍ കഞ്ചാവുമായി വില്‍പനയ്‌ക്കെത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.ചാവക്കാട് സ്വദേശി വലയപുരയ്ക്കല്‍ ഷാഹിര്‍ (26) നെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തത്.റോഡരികില്‍ സിഗരറ്റ് വലിച്ച് നില്‍ക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്ന് 20 പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്.പൊതു സ്ഥലത്ത് പുകവലിച്ചതിന് ഇയാള്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.എക്‌സൈസ് സംഘത്തില്‍ പ്രവന്റീവ് ഓഫിസര്‍മാരായ ആര്‍ ബാലസുബ്രഹ്മണ്യന്‍,ടി എ ഷഫിക്ക്,സി എ ഓ മാരായ സി വി ശിവന്‍,പി എ ഗോവിന്ദന്‍, എം പി ജീവേഷ്,കെ കെ വിജയന്‍ എന്നിവരുണ്ടായിരുന്നു.
 
View Comments

Other Headlines