ജില്ലയിലെ ആദ്യത്തെ ഹെറിറ്റേജ് ഹാഫ് മാരത്തോണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
Published :09-Oct-2017

ഇരിങ്ങാലക്കുട: സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ  നേതൃത്വത്തില്‍ നടന്ന ഇരിങ്ങാലക്കുട ഹെറിറ്റെജ് ഹാഫ് മാരത്തോണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു മാരത്തോണ്‍.ശക്തമായ മഴയെ അവഗണിച്ചും കായികതാരങ്ങളും കായികപ്രേമികളും മടക്കംആയിരത്തോളം പേര്‍ ജില്ലയിലെ ആദ്യ ഹാഫ് മാരത്തോണില്‍ പങ്കെടുക്കാനെത്തി.ബി.എസ്.എഫ് സെക്കന്റ് ഇന്‍ കമാന്റന്‍ വി.ജെ സലേറിയ മാരത്തോണ്‍ ഫ്ളാഗ്ഓഫ് ചെയ്തു. ഇന്ത്യന്‍ നേവി, ബി എസ് എഫ്, പോലീസ് അക്കാദമി, സോള്‍ ഓഫ് കൊച്ചി, സോള്‍ ഓഫ് പെരിന്തല്‍മണ്ണ എന്നിവരുടെ സഹകരണത്തോടെയായിരുന്നുമാരത്തോണ്‍. 35 വയസ്സിന് മുകളിലും അതിന് താഴെയുള്ളവരും എന്നിങ്ങനെ ആണ്‍-പെണ്‍വിഭാഗങ്ങളില്‍ മത്സരം നടന്നു. സിനിമ താരം ടോവിനോ തോമസ്, സിനിമാ സംവിധായകന്‍ ടോം ഇമ്മടി, സണ്ണി ചാക്കോ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 21 കി. മീറ്റര്‍ ദൂരത്തില്‍ നടന്ന മാരത്തോണില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ സോണി മാത്യുവും വനിത വിഭാഗത്തില്‍ മെറിന മാത്യുവും വിജയികളായി. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ഒരു  സംസ്‌കരംവളര്‍ത്തിയെടുക്കുക എന്നാ ലക്ഷ്യത്തോടെയാണ് മാരത്തോണ്‍ സങ്കടിപ്പിച്ചതെന്ന് ക്ലബ് മെമ്പറുകൂടിയായ ടോവിനോ അഭിപ്രായപ്പെട്ടു
 
View Comments

Other Headlines