കാറളത്ത് നിന്നും വീണ്ടും ബോംബ് ശേഖരം കണ്ടെടുത്തു : രണ്ടാംപ്രതിയും അറസ്റ്റില്‍
Published :12-Aug-2017
കാറളം ; പുല്ലത്തറ പാലത്തിന് സമീപത്തെ പാടത്തു നിന്നും ബോംബ് ശേഖരം കണ്ടെടുത്തു. കഴിഞ്ഞ ജൂലൈ ഏഴിന് നെടുമ്പാളില്‍ വച്ച് രണ്ടംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നിലത്തു വീണ് ബോംബ് പൊട്ടിയ കേസ്സില്‍ അറസ്റ്റ് ചെയത് റിമാന്റിലായിരുന്ന നെല്ലായി സ്വദേശി മാടാനി ജിജോയെ കഴിഞ്ഞ ദിവസം പുതുക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് നിര്‍മാണത്തെ കുറിച്ചും, ബോംബ് ഒളിപ്പിച്ച് വച്ചതിനെ കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്. പുല്ലത്തറ ചെമ്മണ്ട കായല്‍ കടുംപാടത്തു നിന്നുമാണ് പ്രതി ജിജോയെ തെളിവിടുപ്പിനായി കൊണ്ടു വന്നപ്പോള്‍ രണ്ടു ഇലക്ട്രിക് ഡിറ്റണേറ്ററുകളും, രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിലെ കൂട്ടു പ്രതിയായ പുല്ലത്തറ സ്വദേശി ഫക്രു എന്ന് വിളിക്കുന്ന നിതീഷിനെ വെള്ളിയാഴ്ച്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു ഇയാളില്‍ നിന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒളിപ്പിച്ച് വെച്ചിരുന്ന നാടന്‍ ബോംബിന്റെ ശേഖരം പുല്ലത്തറ പാലത്തിന് സമീപത്ത് നിന്ന് പോലിസ് കണ്ടെത്തിയത്.പുതുക്കാട് സി. ഐ, എസ്. പി. സുധീരന്റെ നേത്യത്വത്തില്‍ നടത്തിയ തെളിവെടുപ്പില്‍ ത്യശ്ശൂരില്‍ നിന്നും എസ്. ഐ. മാരായ എം. വി. വിനയചന്ദ്രന്‍, എ. കെ. പ്രസന്നന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള  ബോംബ് സ്‌ക്വാഡും പങ്കെടുത്തിരുന്നു.കണ്ടെടുത്ത ബോംബുകള്‍ സമീപ പ്രദേശത്ത് വച്ച് ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.
 
View Comments

Other Headlines