വിരമിച്ച അദ്ധ്യാപകര്‍ക്ക് സ്‌നേഹാദരം
Published :12-Aug-2017
ആനന്ദപുരം : അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കി വിരമിച്ച ആനന്ദപുരത്തെ അധ്യാപകരെ 71  ാം സ്വന്തന്ത്ര്യദിനത്തോട് അനുബന്ധിച്ചു ആഗസ്ത് 13 ന് രാവിലെ ആനന്ദപുരം ചെറുപുഷ്പ ദേവാലയം ഹാളില്‍ ലിറ്റില്‍ ഫ്‌ളവര്‍ യൂത്ത് ആദരിക്കുന്നു. 43 റിട്ടയേര്‍ഡ് അധ്യാപകരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്.ലിറ്റില്‍ ഫ്‌ളവര്‍ വികാരി ഫാ.ആന്‍ഡ്രൂസ് ചെതലന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ ഫാ.ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ആഷ്‌ന പി വര്‍ഗ്ഗീസ്,ഇല്ലിക്കല്‍ കുഞ്ഞുവറീത്,ലിജോ തോമസ് എന്നിവര്‍ സംസാരിക്കും.
 
View Comments

Other Headlines