ആറാട്ടുപുഴ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് പങ്കാളിത്ത സമ്പന്നം
Published :12-Aug-2017
ആറാട്ടുപുഴ : തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നടത്തിയ ഏറ്റവു മികച്ച മെഡിക്കല്‍ ക്യാമ്പായി ആറാട്ടുപുഴ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ചരിത്രത്തിലിടം നേടുന്നു.കഴിഞ്ഞ 2 വര്‍ഷമായി ഒരു ഹോമിയോപ്പതി ക്യാമ്പും 200 നു മീതെ കടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിശാലമായ 2 നില ഓഡിറ്റോറിയത്തില്‍.ആറാട്ടുപുഴ 'ജീവനി ', തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 435 പേര്‍ ഹോമിയോപ്പതി ചികിത്സ തേടി.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ 572 ആയിരുന്നുവെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും കാരണം 100 ലധികം പേര്‍ക്ക് എത്തിചേരാനായില്ലയെന്നതാണ് വാസ്തവം.വല്ലച്ചിറ / ചേര്‍പ്പ് തുടങ്ങിയ പഞ്ചായത്തുകളില്‍ ഹോമിയോപ്പതിയുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇല്ലായെന്നതും മെഡിക്കല്‍ ക്യാമ്പില്‍ ജനതിരക്കിന് കാരണമായി.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്ത ചടങ്ങില്‍ ഡി എം ഓ ഡോ.വത്സലന്‍,കെ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ഡോക്ടര്‍മാര്‍ 7 പേര്‍ക്കും Seperate cabinകള്‍, മരുന്നു നല്‍കാന്‍ വിശാല സൗകര്യം, ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് പേരു പ്രിന്റ് ചെയ്ത badge, ഡോക്ടര്‍മാരുടെ പ്രിന്റഡ് name boardകള്‍ ഓരോ ടേബിളിലും, പങ്കെടുത്തവര്‍ക്ക് Laminated certificates ,രോഗികള്‍ക്ക്പ്രത്യേക ടോക്കണ്‍ സൗകര്യം, ഭക്ഷണം + ആയുര്‍വേദ മരുന്നു കഞ്ഞി.തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുമായാണ് ആറാട്ടുപുഴയില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടന്നത്.
 
View Comments

Other Headlines