ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Published :12-Aug-2017
ചേലൂര്‍ : ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ആദ്യ പരിപാടി വെള്ളിയാഴ്ച പാരിഷ് ഹാളില്‍ നടന്നു. വെള്ളാങ്കലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തെരുവോരം മുരുകന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കണ്ണന്‍ കെ പി , പി മണി, ജെയ്സണ്‍ അച്ചങ്ങാടന്‍, സന്തോഷ് കെ എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. മേരീസ് സ്വാഗതവും ആന്‍സി നന്ദിയും പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ആദരണം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം, ചികിത്സ സഹായം , തുടങ്ങിയ പരിപാടികളും തൃശൂര്‍ നവമിത്ര അവതരിപ്പിക്കുന്ന ഒരാള്‍ നാടകവും അരങ്ങേറി.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 10 നിര്‍ധന കുടുംബങ്ങള്‍ക്ക് ആടിനെ വിതരണം ചെയ്തു.
 
View Comments

Other Headlines