ഇരിങ്ങാലക്കുടയുടെ ഭാസി വിടവാങ്ങി
Published :12-Aug-2017
ഇരിങ്ങാലക്കുട: മാതൃഭൂമി ഡയറക്ടറും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ വി. ഭാസ്‌കരമേനോന്‍ (78) അന്തരിച്ചു. പി.വി. സാമി റോഡില്‍ ചാലപ്പുറം എസ്.ഐ. വുഡ് ബ്രയര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അന്ത്യം.1979 മുതല്‍ മാതൃഭൂമിയുടെ ഡയറക്ടറായ ഇദ്ദേഹം കൊച്ചി, ആലപ്പുഴ എഡിഷനുകളുടെ  പ്രിന്റര്‍ ആന്‍ഡ് പബ്ളിഷറാണ്.തൃശ്ശൂര്‍ ഇരിങ്ങാലക്കുട വട്ടപ്പറമ്പ് തറവാട്ടംഗമാണ്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തില്‍.കൊച്ചി വസന്ത് നഗര്‍ കല്ലൂര്‍ വീട്ടിലായിരുന്നു എട്ടുമാസം മുമ്പുവരെ താമസിച്ചിരുന്നത്. 
വാത സംബന്ധമായ അസുഖം ചികിത്സിക്കാനാണ് കോഴിക്കോട്ടേക്ക് താമസംമാറ്റിയത്.1950 കളില്‍ ഇരിങ്ങാലക്കുടയിലെ ബാഡ്മിന്റണ്‍ തട്ടകത്തിന് പുതിയ മാനം നല്‍കാന്‍ കൂട്ടുക്കാര്‍ ഭാസി എന്ന്  വിളിച്ചിരുന്ന ഭാസ്‌കരമേനോന്‍ ഏറെ പരിശ്രമിച്ചിരുന്നു.ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് കമ്പം ഫുട്ട്‌ബോളിലായിരുന്നു.അച്ഛന്‍ നേരത്തേ മരിച്ച ഭാസ്‌കരമേനോന്റെ ആര്യാധ്യപുരുഷന്‍ മുകുന്ദപുരം താലൂക്കിലെ കോണ്‍ഗ്രസ് നേതാവും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന വട്ടപ്പറമ്പില്‍ രാമന്‍മേനോന്‍ ആയിരുന്നു.ഭാര്യ: പാച്ചുവീട്ടില്‍ രാധ. മക്കള്‍: ശോഭാ പിള്ള( സിനീയര്‍ സയന്റിസ്റ്റ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, യു.എസ്.എ.), ബി.രാജറാം(സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍,മരുമക്കള്‍: മനോജ് പിള്ള(പ്രോഗ്രാം മാനേജര്‍, ടി.ഡി. ബാങ്ക്, യു.എസ്.എ.), സുചിത്ര (സിനീയര്‍ ലക്ച്ചറര്‍, ഗാര്‍ഡന്‍ സിറ്റി കോളേജ്, ബെംഗളൂരു).മദിരാശി സംസ്ഥാനത്തെ മന്ത്രിയായിരുന്ന കോങ്ങാട്ടില്‍ രാമന്‍മേനോന്റെയും വട്ടപ്പറമ്പില്‍ സീതമ്മയുടെയും മകനാണ്.സഹോദരങ്ങള്‍: വി. അച്യുതമേനോന്‍(ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍), വി. രാംദാസ്(ഇരിങ്ങാലക്കുട), പരേതരായ കല്യാണിക്കുട്ടിയമ്മ, വി. രാധാകൃഷ്ണന്‍(കെ.എസ്.ഇ.ബി. റിട്ട. ഡെപ്യൂട്ടി സി.ഇ.), ലീല മേനോന്‍(എഫ്.എ.സി.ടി.സ്‌കൂള്‍)
 
View Comments

Other Headlines