പുല്ലൂരില്‍ വര്‍ഗീയതക്കെതിരെ മാനവീയ സംഗമം നടന്നു
Published :12-Aug-2017
പുല്ലൂര്‍: കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി വര്‍ഗീയതക്കെതിരെ നടത്തിയ മാനവീയ സംഗമം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഐ.ആര്‍.ജെയിംസ് അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ടി.ഡി.ആന്റണി, സി.വി. ജോസ്.ഭാരവാഹികളായ ജോമി ജോണ്‍,അംബിക മുകുന്ദന്‍, വിപിന്‍ വെള്ളയത്ത്, കെ.മുരളീധരന്‍, മോഹന്‍ദാസ് പിള്ളത്ത്, കെ.കെ.വിശ്വനാഥന്‍, ബൈജു മുക്കുളം, മുരിയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്, അംഗങ്ങളായ തോമസ് തൊകലത്ത്, ഗംഗാദേവി സുനില്‍, ടെസി ജോഷി, എം.കെ.കോരുക്കുട്ടി, ജെസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
 
View Comments

Other Headlines