കൃഷിയെ അടുത്തറിഞ്ഞു കെ സി വൈ എം യുവജനങ്ങള്‍
Published :12-Aug-2017
മുനിപ്പാറ :കൃഷിയെകുറിച്ചുള്ള അവബോധം യുവജനങ്ങളില്‍ സൃഷ്ടിക്കുവാനും കൃഷിയെ പ്രോത്സാഹിക്കുവാനുമായി അന്താരാഷ്ട്ര ക്രൈസ്തവ കാര്‍ഷിക യുവജന സംഘടനയായ മിജാര്‍ക് കേരള ഘടകത്തിന്റെ  നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത കെ സി വൈ എം ന്റെ ആതിഥേയത്വത്തില്‍ മുനിപ്പാറ സെന്റ് ജൂഡ് ഇടവകയില്‍  കാര്‍ഷിക ശില്പശാല സംഘടിപ്പിച്ചു.മിജാര്‍ക് ഏഷ്യന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്ററും ലോക വനിതാ കമ്മീഷന്‍ അംഗവുമായ സ്മിത ഷിബിന്‍ ഉദഘാടനം ചെയ്തു.  കെ സി വൈ എം സംസ്ഥാനസിന്‍ഡിക്കേറ്റ് അംഗം നൈജോ ആന്റോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികാരി ജനറാള്‍ മോണ്‍. ജോബി പൊഴോലിപറമ്പില്‍ മുഖ്യാതിഥി ആയിരുന്നു.ഫാ ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി അനുഗ്രഹപ്രഭാഷണം നടത്തി.കെ സി വൈ എം മുന്‍ സംസ്ഥാന സെക്രട്ടറി ലിജോ പയ്യപ്പിള്ളി ,കെ സി വൈ എം കുറ്റിക്കാട് ഫൊറോനാ പ്രസിഡണ്ട് മെന്‍സണ്‍, ജേക്കബ് പോള്‍ , ബിബിന്‍ ബേബി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കൃഷിയും യുവജങ്ങളും എന്ന വിഷയത്തെ കുറിച്ച് റിട്ടയേര്‍ഡ് അഗ്രികള്‍ചറല്‍ ഓഫീസര്‍ ജോസ് പുല്ലൂക്കര സെമിനാര്‍ നയിച്ചു.കൃഷിയില്‍ പ്രായോഗിക പരിശീലനം നേടുന്നതിനായി യുവജനങ്ങള്‍ വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്  കാര്‍ഷിക മേഖലയെ കുറിച്ചറിയുകയും വീടുകളില്‍ അടുക്കളത്തോട്ടം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി പങ്കെടുത്ത എല്ലാവര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു കെ സി വൈ എം ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുത്ത 50 ഓളം യുവജനങ്ങള്‍ ശില്പശാലയില്‍ സംബന്ധിച്ചു.
 
View Comments

Other Headlines