ഇരിഞ്ഞാലക്കുടയിലേക്ക് വീണ്ടും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
Published :11-Aug-2017
ഇരിങ്ങാലക്കുട : മെഗാതിരുവാതിര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുടയിലേയ്ക്ക് മറ്റൊരു ഗിന്നസ് റെക്കോഡ് കൂടി എത്തിച്ചിരിക്കുകയാണ് ക്രൈസ്റ്റ് കോളേജിനടുത്തു താമസിക്കുന്ന കുട്ടിക്കാട്ടു നെയ്യന്‍ ജോയ് വര്‍ഗീസിന്റെയും സെലീന്റെയും മകള്‍ മിസ് ജോസ്‌ലിന്‍.മാഷ്വല്‍ ആര്‍ട്ട്‌സ് വിഭാഗത്തിലുള്ള റ്റാക്ക്വോണ്ടോയിലാണ് ജോസ്‌ലിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിട്ടിയിരിക്കുന്നത്.ജെ ആര്‍ ഇന്റര്‍നാഷണല്‍ റ്റാക്ക്വോണ്ടോ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടി ഇന്ത്യയിലെ ആറു പ്രധാന വേദികളിലായി 1016 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മധുരയില്‍ നിന്ന് മത്സരിച്ച മിസ്സ് ജോസ്ലിന്‍ നെയ്യന്‍ ലോകചാമ്പ്യന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കുകയുമായിരുന്നു.ബി ടെക്ക് ബിരുദം എടുത്തതിനു ശേഷം ചെന്നൈയില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ് ഗിന്നസ് പുരസ്‌കാരത്തിന് വേണ്ടിയുള്ള പരിശ്രമം ജോസ്ലിന്‍ പൂര്‍ത്തീകരിച്ചത്.മുന്‍പ് രണ്ട് തവണ തമിഴ്‌നാടിനെ പ്രതിനിധികരിച്ച് മത്സരിച്ച് ജോസ്ലിന്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.
 
View Comments

Other Headlines