ഒഴിഞ്ഞ പറമ്പില്‍ നിന്ന് ചാരയവും വാഷും പിടികൂടി.
Published :11-Aug-2017
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എക്‌സസൈസ് സംഘം ഒഴിഞ്ഞ പറമ്പില്‍ നിന്നും 10 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കോടാലി പള്ളികുന്നില്‍ നിന്നാണ് ചാരായവും വാഷും പിടികൂടിയത്.ചാരായം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും എക്‌സസൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ലെങ്കില്ലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പള്ളികുന്ന് സ്വദേശി വേലത്തിപറമ്പില്‍ ജോബിയെ പ്രതിചേര്‍ത്തിട്ടുണ്ട്.എസ് ഐ വിനോദ് എം ഡിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ ടി എ ഷഫീക്ക്,കെ എ ജയദേവന്‍,ടി ടി ദബോസ്,ടി വി ശിവന്‍,ടി എ ഗോവിന്ദന്‍ എന്നിവരുമുണ്ടായിരുന്നു.
 
View Comments

Other Headlines