കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത അവാര്‍ഡ് മീറ്റ് ആഗസ്റ്റ് 15 ന്
Published :11-Aug-2017

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള  അവാര്‍ഡ് മീറ്റ് ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 15ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രൂപതയില്‍ എസ് എസ് എല്‍ സി ക്കും , പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് /എ വണ്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും, ഭൗതിക വിദ്യാഭ്യാസത്തിനു ഉപരിയായി മതപഠനത്തിന് പ്രാധാന്യം നല്‍കുകയും 10 ലും 12 ലും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയവരെയും , കര്‍മ്മ മേഖലയില്‍ വിജയം കൊയ്‌തെടുത്ത എക്കോ സ്മാര്‍ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എം ഡി ചാലക്കുടി എലിഞ്ഞിപ്ര സ്വദേശി ജെയിംസ് കെ ഫ്രാന്‍സിസിനു ഈ വര്‍ഷത്തെ കര്‍മ്മശ്രേഷ്ട അവാര്‍ഡും , വേസ്റ്റ് മാനേജ്‌മെന്റിന് യു എ ഇ സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ കല്ലംകുന്ന് സ്വദേശി ആരോണ്‍ ഷാജുവിന് ശാസ്ത്ര വിജ്ഞാന്‍ അവാര്‍ഡും നല്‍കി ആദരിക്കും. പ്ലസ് ടുവിനു 1200 /1200 മാര്‍ക്ക് ലഭിച്ച അലോക് പല്ലിശേരിയെയും ചടങ്ങില്‍ ആദരിക്കും. അവാര്‍ഡ് മീറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. ചാലക്കുടി എം പി ഇന്നസെന്റ് , എം എല്‍ എ മാരായ പ്രൊഫ. കെ യു അരുണന്‍, ബി ഡി ദേവസ്സി , മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു , കോളേജ് പ്രിന്‍സിപ്പല്‍ റവ.സി. ക്രിസ്റ്റി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും എന്ന് പത്രസമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ റവ. ഫാ. ആന്റോ ആലപ്പാടന്‍ , രൂപത പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, ജനറല്‍ കണ്‍വീനര്‍ ആന്റണി തൊമ്മാന, രൂപത സെക്രട്ടറി ജോസഫ് അക്കരക്കാരന്‍, കത്ത്രീഡല്‍ യൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.
 
View Comments

Other Headlines