'മത്തിച്ചൂര് ' പുസ്തക പ്രകാശനം ആഗസ്റ്റ് 12ന് തത്സമയം www.irinjalakuda.com ല്‍
Published :11-Aug-2017
കൊരട്ടി ; സോഷ്യല്‍ മിഡിയയിലൂടെ പ്രശസ്ത എഴുത്തുകളിലൂടെയും മറ്റും ജനഹൃദയങ്ങളില്‍ ഇടം കണ്ടെത്തിയ സിമ്മി കുറ്റിക്കാട്ടിന്റെ മത്തിച്ചൂര് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.ഓഗസ്റ്റ് 12 ന് കൊരട്ടി എല്‍ എഫ് സി എച്ച് എസ് സ്‌ക്കൂളില്‍ നടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിലാണ് പുസ്തക പ്രകാശനം നടക്കുന്നത്.സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിറോസ് റിട്ട.ടീച്ചര്‍ മേരി ഐസക്കിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്.ചടങ്ങിന്റെ തത്സമയസംപ്രേക്ഷണം www.irinjalakuda.com ല്‍ ഉണ്ടായിരിക്കും.
 
View Comments

Other Headlines