നഗരഹൃദയത്തില്‍ അശ്ലീലപ്രദര്‍ശന പരസ്യചിത്രം മാറ്റണമെന്നാവശ്യമുയരുന്നു
Published :11-Aug-2017
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കൂടല്‍മാണിക്യ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലായാണ് അടിവസ്ത്രത്തിന്റെ പരസ്യചിത്രം സ്ഥാപിച്ചിരിക്കുന്നത്.അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്ന മോഡല്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്ത്രികളും കുട്ടികളും അടങ്ങുന്നവര്‍ക്ക് അരോചകം സൃഷ്ടിക്കുന്നുവെന്നും പരസ്യചിത്രം എത്രയും വേഗം മാറ്റണമെന്നും ശക്തി സാംസ്‌ക്കാരിക വേദി ആവശ്യപ്പെട്ടു.നഗരഹൃദയത്തില്‍ ഇത്രയും വലിയൊരു അശ്ലീലപ്രദര്‍ശനം അനുവദിയ്ക്കാന്‍ കഴിയുന്നതല്ലെന്നും ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക തനിമയ്ക്ക് തന്നേ കോട്ടം വരുത്തുന്ന രീതിയിലുള്ള ഇത്തരം പരസ്യചിത്രങ്ങള്‍ അനുവദിക്കരുതെന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചെങ്കില്‍ കൂടുതല്‍ അശ്ലീലപ്രദര്‍ശന പരസ്യചിത്രങ്ങള്‍ നഗരത്തില്‍ ഇടംപിടിയ്ക്കാന്‍ കാരണമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.ശക്തി സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കീഴുത്താണി,പി മുരളി കൃഷ്ണന്‍,എം കെ മോഹനന്‍,ആര്‍ അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
 
View Comments

Other Headlines