തരണനല്ലൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജിലും എസ് എഫ് ഐ
Published :11-Aug-2017
താണിശ്ശേരി : കാലിക്കറ്റ് സര്‍വകലാശാലക്ക് കിഴിലുള്ള തരണനല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു. ചെയര്‍മാന്‍ രോഹിത്.ടി.ആര്‍, വൈസ് ചെയര്‍മാന്‍ റഷാന റഷീദ്, ജനറല്‍ സെക്രട്ടറി അക്ഷയ് ബാബു, ജോയിന്റ് സെക്രട്ടറി ലക്ഷ്മിപ്രിയ.എം.ആര്‍, യു.യു.സി ബിന്‍സാഗര്‍ കെ.എസ്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ജിജോമോന്‍.പി.പി, ജനറല്‍ ക്യാപ്റ്റന്‍ രാഹുല്‍ പവിത്രന്‍, മാഗസിന്‍ എഡിറ്റര്‍ സെമില്‍.കെ.എസ് എന്നിവര്‍ തിരഞ്ഞെടുക്കപെട്ടു. തരണനെല്ലൂര്‍ കോളേജ് മുതല്‍ താണിശേരി സെന്റര്‍ വരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിജയപ്രകടനം നടത്തി. കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. ബാബു,  ഡി വൈ എഫ് ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം ഐ. വി. സജിത്ത്, മേഖല സെക്രട്ടറി  ബി.കെ. അഭിജിത് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു.
 
View Comments

Other Headlines