ഇരിങ്ങാലക്കുടക്കാരുടെ വസ്ത്രമോഹങ്ങള്‍ക്ക് ചാരുത പകരാന്‍ പവിത്ര വെഡ്ഡിങ്ങ്സ് പ്രവര്‍ത്തനമാരംഭിച്ചു.
Published :09-Aug-2017

ഇരിങ്ങാലക്കുട: വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗവുമായി ഠാണാ ബൈപാസ് റോഡില്‍ ആരംഭിച്ച പവിത്ര വെഡ്ഡിങ്ങ്സ് സിനിമാതാരം മിയ ഉദ്ഘാടനം ചെയ്തു. ആധുനികരീതിയില്‍ മൂന്ന് നിലകളിലായി ഒരിക്കിയിരിക്കുന്ന ഷോറൂമില്‍ കാഞ്ചീപുരം, ബനാറസി , സില്‍ക്സ് സാരികള്‍, ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മെന്‍സ് & കിഡ്സ് വെയേഴ്സ്, റെഡിമെയ്ഡ് ചുരിദാര്‍ & ചുരിദാര്‍ മെറ്റിരിയല്‍സ് എന്നിവയുടെ അതിവിപുലമായ ശേഖരമാണ് ഒരിക്കിയിരിക്കുന്നത്. ഓണക്കാലത്ത് ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ഹോണ്ട ഫോര്‍ജി ആക്ടിവ സ്‌കൂട്ടര്‍ സമ്മാനമായി നല്‍കുന്നുണ്ട്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷയായിരുന്നു. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മുന്‍ ചിഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എം.പി ജാക്സണ്‍, ബ്ലോക്ക് പ്രസിഡന്റ് മനോജ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ടല്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി. മണി, ടി.എസ് സുനില്‍ കുമാര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് വി.പി ആന്റോ, പവിത്ര വെഡ്ഡിങ്ങ്സ് മാനേജിങ് ഡയറക്ടര്‍ കെ.എസ് സുനിലാല്‍, കെ.എസ് വിശ്രുതന്‍ എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines