ആളൂര്‍ പുപ്പച്ചിറ കുടിവെളള പദ്ധതിക്കായി 53.50 ലക്ഷം
Published :08-Aug-2017
ഇരിങ്ങാലക്കുട ; ആളൂര്‍ പഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായ് ആസ്തി വികസനഫണ്ടില്‍ നിന്നായി 53.50 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു.ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 3 - ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൂപ്പച്ചിറയില്‍ നിന്ന് പഞ്ചായത്തിലെ 6 വാര്‍ഡുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നുണ്ട് . നിലവില്‍ ചണ്ടി നിറഞ്ഞ് നില്‍ക്കുന്ന ചിറയില്‍ നിന്നും കാര്യക്ഷമമായി കുടിവെള്ള വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചിറയുടെ ആഴം കൂട്ടുകയും , ചണ്ടിയും ചളിയും നീക്കി നാല് വശവും കെട്ടി സംരക്ഷിക്കുകയും ചെയ്യും . ഫില്‍ട്ടറേഷന്‍ നടത്തുന്ന കിണര്‍ വൃത്തിയാക്കി ഫില്‍ട്ടറുകള്‍ മാറ്റി വയ്ക്കുന്നതിനും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണ പദ്ധതിക്കായി സമര്‍പ്പിച്ച പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞതായും എം എല്‍ എ അറിയിച്ചു.
 
View Comments

Other Headlines