ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കാര്യകര്‍ത്താശിബിരം നടന്നു
Published :07-Aug-2017
ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ബൂത്ത് ജനറല്‍ സെക്രട്ടറി ഉപരി കാര്യകര്‍ത്താക്കളുടെ പ്രവര്‍ത്തന ശിബിരം നടന്നു. എസ് എന്‍ ഹാളില്‍ നടന്ന ശിബിരം മധ്യമേഖല പ്രസിഡണ്ട് നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഏകാത്മ മാനവദര്‍ശനം എന്ന വിഷയത്തെ കുറിച്ച് നാരായണന്‍ നമ്പൂതിരി മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ ക്ലാസെടുത്തു.  ദീനദയാല്‍ ഉപാദ്ധ്യായയുടെ ജീവചരിത്രത്തെകുറിച്ച്  ജന്മഭൂമി തൃശ്ശൂര്‍ ബ്യൂറോ ചീഫ് ടി.എസ്.നിലാംബരന്‍ പ്രഭാഷണം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ പദ്ധതികളെ കുറിച്ച് ജില്ല കമ്മിറ്റി അംഗം  കെ.രഘുനാഥ് ക്ലാസെടുത്തു. കാര്യവിസ്ഥാര്‍യോജനയെ കുറിച്ച് പട്ടികജാതിമോര്‍ച്ച പ്രസിഡണ്ട് പി.കെ.ബാബു ക്ലാസെടുത്തു. പാര്‍ട്ടി ഫണ്ട് ശേഖരണത്തിലും ഗൃഹസമ്പര്‍ക്കത്തിലും നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ച ബൂത്തു ഭാരവാഹികള്‍ക്കും പഞ്ചായത്തുഭാരവാഹികളെയും ആദരിച്ചു. തുടര്‍ന്ന് രക്ഷാബന്ധന്‍ ഉത്സവം നടന്നു. ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് പ്രതാപവര്‍മ്മരാജ രക്ഷാബന്ധന്‍ സന്ദേശം നല്‍കി. സമാപനസഭ ജില്ല  വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുമാസ്റ്റര്‍,പാറയില്‍ ഉണ്ണികൃഷ്‌ണന്‍ ,ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, യുവമോര്‍ച്ച സെക്രട്ടറി കെ.പി.വിഷ്ണു, മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച ഭാരവാഹികള്‍ എന്നിവര്‍ ശിബിരത്തിന് നേതൃത്വം നല്‍കി. ബൂത്ത് ജനറല്‍ സെക്രട്ടറി ഉപരി 350 ഓളം കാര്യകര്‍ത്താക്കള്‍ ശിബിരത്തില്‍ പങ്കെടുത്തു
 
View Comments

Other Headlines