നഗരത്തില്‍ തെരുവ് നായ്ക്കളെ റോഡരികില്‍ തള്ളുന്നത് വ്യാപകമാകുന്നു.
Published :05-Aug-2017
ഇരിങ്ങാലക്കുട : നഗരത്തിന്റെ പലയിടങ്ങളിലും വിജനമായ പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളെ ഉപേക്ഷിക്കുന്നത് വ്യാപകമാകുന്നു.ശനിയാഴ്ച്ച രാവിലെ ക്രൈസ്റ്റ് കോളേജ് ഗ്രണ്ടിന് സമീപം ഉപേക്ഷിച്ച നിലയില്‍ പത്തോളം നായ്കുട്ടികളെയാണ് കണ്ടെത്തിയത്.കാര്‍മ്പോഡ് ബോക്‌സുകളിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച ഇവയില്‍ പലതും ഭക്ഷണം ലഭിയ്ക്കാതെയും റോഡിലെ വാഹനങ്ങള്‍ക്കിടയില്‍ പെട്ടും ചത്തു തുടങ്ങിയിരിക്കുന്നു.വീടുകളില്‍ പ്രസവിക്കുന്ന തെരുവ് നായ്ക്കളെയാണ് ശല്യമാകുമെന്ന മുന്‍വിധിയില്‍ ഇത്തരത്തില്‍ റോഡരികില്‍ ഉപേക്ഷിക്കുന്നത്.നഗരത്തില്‍ തെരുവ് നായ്ക്കളെ വദ്ധികരിക്കുകയോ ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കുകയോ ചെയ്യുന്ന പ്രവര്‍ത്തികള്‍ ഇല്ലാത്തതാണ് നഗരത്തില്‍ തെരുവ് നായ്ക്കള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നത്.
 
View Comments

Other Headlines