നാലമ്പലദര്‍ശനതിരക്ക് : നഗരം ഗതാഗത കുരുക്കില്‍
Published :05-Aug-2017
ഇരിങ്ങാലക്കുട : കര്‍ക്കിടക മാസത്തിലെ നാലമ്പലദര്‍ശനം അവസാനിക്കുന്നതിനായി ഒരാഴ്ച്ചയോളം മാത്രം ബാക്കി നില്‍ക്കേ തിരക്ക് വന്‍ തോതില്‍ വര്‍ദ്ധിക്കുന്നു.അവധി ദിവസമായ ശനിയാഴ്ച്ച വന്‍ ഭക്തജനതിരക്കാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അനുഭവപെട്ടത്.ദൂരെ ദേശങ്ങളില്‍ നിന്നും വലിയ ടൂറിസ്റ്റ് ബസുകളില്‍ ഭക്തജനങ്ങള്‍ എത്തുന്നതിനാല്‍ നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുകയാണ്.പലയിടങ്ങളിലും വലിയ വാഹനങ്ങള്‍ക്ക് വണ്‍വേ സംവിധാനം ഇരിങ്ങാലക്കുടയില്‍ ഉണ്ടെങ്കില്ലും ശരിയായ രീതിയില്‍ ഉള്ള സൈന്‍ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ പലരും വണ്‍വേ തെറ്റിയ്ക്കുന്നത് ഗതാഗത കുരുക്കിനിടയാക്കുന്നുണ്ട്.കൂടാതെ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പെടെയുള്ള വലിയ വാഹനങ്ങള്‍ ക്ഷേത്രത്തിന് സമീപത്തേ പാര്‍ക്കിംങ്ങ് ഉപയോഗിക്കാതെ റോഡ് സൈസില്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതകുരിക്കിന് കാരണമാകുന്നു.
 
View Comments

Other Headlines