ഒറ്റ മഴയില്‍ പുഴയായി മാറുന്നൊരു റോഡ്
Published :05-Aug-2017

ഇരിങ്ങാലക്കുട : ഒരു മഴ പെയ്താല്‍ റോഡ് പുഴയായി മാറുന്ന പ്രതിഭാസമാണ് ഠാണ-പാര്‍ക്ക് റോഡിനുള്ളത്.കനത്ത മഴയൊന്നു പെയ്താല്‍ റോഡില്‍ മുട്ടോളം വെള്ളം പൊന്തും.ഠാണവ് -ബസ് സ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്കിന് വലിയൊരു പരിഹാരമായ റോഡിന്റെ അവസ്ഥയാണിത്.ഇരുവശത്തും കാനകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്ലും ശരിയായ രീതിയില്‍ വൃത്തിയാക്കാത്തത് മൂലം വെള്ളൊഴുക്ക് സാവധാനത്തിലാണ് ഇത് മൂലം കാനകള്‍ നിറഞ്ഞ് മാലിന്യം നിറഞ്ഞ വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്.ഈ റോഡിലൂടെയുള്ള ഒരു യാത്രമതി പകര്‍ച്ചവ്യാദികള്‍ പകരുവാന്‍.സമീപത്തേ അംഗനവാടിയിലേയ്ക്ക് മഴസമയത്ത് കുട്ടികളെ കൊണ്ട് വരുവാനും ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇരിങ്ങാലക്കുടയിലെ പ്രധാന സ്‌ക്കൂളിലേയ്ക്കും കോളേജിലേയ്ക്കും നഗരസഭയിലേയ്ക്കും പോകുന്ന റോഡിനാണ് ഇത്തരമൊരവസ്ഥ.റോഡിലെ വെള്ളത്തിനടിയിലുള്ള കുഴികളും ഹംമ്പുകളും കാണാനാവാതെ അപകടത്തില്‍ പെടുന്നവരും നിരവധിയാണ്.
 
View Comments

Other Headlines