സംഗമോശ്വസന്നിദ്ധിയിലെ ചെളിയില്‍ പെട്ട് വലഞ്ഞ് നാലമ്പല ഭക്തര്‍
Published :04-Aug-2017
ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശനത്തിനായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന കൊട്ടിലായ്ക്കല്‍ പറമ്പിലെ ചെളിയില്‍ പെട്ട് വലയുന്നത്.മഴ കനത്തതോടെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വിശാലമായ പാര്‍ക്കിംങ്ങ് ഗ്രണ്ടാണ് കൂടല്‍മാണിക്യത്തിലുള്ളത്.എന്നാല്‍ വലിയ വാഹനങ്ങള്‍ പാര്‍ക്കിംങ്ങിനായി എത്തുമ്പോള്‍ വേണ്ടത്ര ക്രമികരണങ്ങള്‍ ചെയ്യാത്തതിനാല്‍ കൊച്ചുകുട്ടികളും പ്രായമായവരടക്കം ഭക്തര്‍ ബുദ്ധിമുട്ടുകയാണിവിടെ.ക്ഷേത്രദര്‍ശനത്തിനെത്തിയപലരും ചെളിയില്‍ വഴുതി വീഴുന്നതായും പരാതിയുണ്ട്.പാര്‍ക്കിംങ്ങ് ഗ്രണ്ട് ചെളികുളമായതിനാല്‍ പലരും വാഹനങ്ങള്‍ നോപാര്‍ക്കിംങ്ങ് ഏരിയായ കുട്ടന്‍കുളത്തിന് സമീപവും മറ്റുമാണ് പാര്‍ക്ക് ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ നാലമ്പല ദര്‍ശനത്തിനെത്തുന്ന വാഹനങ്ങള്‍ ഇവിടത്തേ ചെളിയില്‍ താഴുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു.നാലമ്പല ക്ഷേത്രങ്ങളിലെ സമീപ ക്ഷേത്രമായ പായമ്മല്‍ ക്ഷേത്രത്തില്‍ പാര്‍ക്കിംങ്ങ് ഗ്രണ്ട് ഒരു കോടിയോളം രൂപ ചിലവിട്ട് കഴിഞ്ഞ് വര്‍ഷം കോണ്‍ക്രിറ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍ കൂടല്‍മാണിക്യത്തില്‍ ഒരു ലക്ഷം രൂപ ചിലവിട്ട് ക്വാറി വെയ്സ്റ്റ് തട്ടുകമാത്രമാണ് ഈ വര്‍ഷവും പാര്‍ക്കിംങ്ങ് ഗ്രണ്ടില്‍ നടന്ന നവീകരണപ്രവര്‍ത്തനം.കെട്ടിലായ്ക്കല്‍ പറമ്പില്‍ തന്നെ കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച ഭക്തര്‍ക്കുള്ള വിശ്രമകേന്ദ്രം ശൗചാലയമായാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
 
View Comments

Other Headlines