ആഭരണതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തണം
Published :19-Jun-2017
ഇരിങ്ങാലക്കുട: ആഭരണ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ജില്ലാ ആഭരണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആഭരണ തൊഴിലാളി ക്ഷേമനിധിയിലേക്ക് സ്വര്‍ണ്ണ വ്യാപാരികള്‍ അടയ്ക്കേണ്ട സെസ്സ് തുക അടിയന്തിരമായി പിരിച്ചെടുത്ത് ക്ഷേമനിധിയെ സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി കെ.എ ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി ധനേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.ബി സുകുമാരന്‍, പി.പി സന്തോഷ്, കെ.ആര്‍ വേണു, എ.ടി ശശി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരിക്ഷയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായി കെ.വി ധനേഷ് ബാബു (പ്രസി), പി.പി സന്തോഷ് (സെക്ര), സി.വി ജയന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
 
View Comments

Other Headlines