പുതുമയാര്‍ന്ന വായനാദിനാചരണം
Published :19-Jun-2017
ഇരിങ്ങാലക്കുട : ഗവ.മോഡല്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലെ വായനാ ദിനാചരണം നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്ത് നിര്‍വ്വഹിച്ചു.വിവിധ വൈജ്ഞാനിക ഗ്രന്ഥങ്ങളെ ആദരിച്ചുകൊണ്ട് കുട്ടികളോടൊപ്പം മണ്‍ചിരാതില്‍ ദീപം കൊളുത്തി രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു.പ്രധാന അധ്യാപിക സി.കെ ഉഷ അധ്യക്ഷത വഹിച്ചു.പി .ടി - എ പ്രസിഡണ്ട് കെ.എം.തോമസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ സെകട്ടറി സി.പി. ഉണ്ണികൃഷ്ണന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ഇന്‍- ചാര്‍ജ്ജ് എം 'സുധീര്‍, സ്റ്റാഫ് സെക്രട്ടറി കെ.എം മോഹിനി. സാഹിത്യ ക്ലബ് സെക്രട്ടറി  മാസ്റ്റര്‍ സി.യു. ഋതു കൃഷ്ണന്‍, വിദ്യാരംഗം കണ്‍വീനര്‍ കെ.എ ഷഹനാ ബി, സാഹിത്യ ക്ലബ്ബ് കണ്‍വീനര്‍ ബാബു കോടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
 
View Comments

Other Headlines