വായനപക്ഷാചരണം സംഘടിപ്പിച്ചു.
Published :19-Jun-2017
ഇരിങ്ങാലക്കുട: മലയാളിയെ വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് നയിച്ചു കൊണ്ട് കേരളത്തില്‍ ഗ്രന്ധശാലാപ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറിയും എന്‍ എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും സംയുക്തമായി ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ വായനാപക്ഷാചരണം നടത്തുന്നു. മതമൈത്രി നിലയത്തില്‍ ഇന്ന് നടന്ന ചടങ്ങില്‍ ശ്രീ.തുമ്പൂര്‍ ലോഹിതാക്ഷന്‍ മാസ്റ്റര്‍ പക്ഷാചരണം ഉദ്ഘാടനം ചെയ്തു. എസ് എന്‍ സ്‌കൂളുകളുടെ മാനേജര്‍ ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീമതി.കെ.മായ, ശ്രീമതി.എ.ബി.മൃദുല എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിനികളായ ലക്ഷ്മി.കെ.പവനന്‍, കാവ്യ.കെ.എസ്, ആരഭി.കെ.എം, ആരതി വിജയന്‍ എന്നിവര്‍ വായനാനുഭവം പങ്കുവെച്ചു. കുമാരി ആതിര.ജെ.വാര്യര്‍ കവിതാലാപനം നടത്തി.
 
View Comments

Other Headlines