ഹോളിക്രോസ് പള്ളിയിലെ കുരിശുമുത്തപ്പന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
Published :19-Jun-2017
മാപ്രാണം : ചരിത്ര പ്രസിദ്ധവും പ്രഥമ രൂപത തീര്‍ത്ഥാടന ദൈവാലയമായ മാപ്രാണം ഹോളിക്രോസ് പള്ളിയിലെ കുരിശുമുത്തപ്പന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു . റെക്ടറും വികാരിയുമായ ഫാ. ഡോ. ജോജോ ആന്റണി തൊടുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 501 അംഗ ആഘോഷക്കമ്മിറ്റിയേയും വിവിധ കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു . തിരുനാള്‍ കമ്മിറ്റി ഓഫീസ്എല്ലാ ഇടവക അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍. മോണ്‍. ജോബി പൊഴോലിപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. റീസ് വടശ്ശേരി നന്ദി പ്രകാശിപ്പിച്ചു. ആഗോള കത്തോലിക്കാ സഭയില്‍ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ദിനമായ സെപ്തംബര്‍ 14 ന് ആണ് മാപ്രാണം പള്ളി തിരുനാള്‍ ആഘോഷം നടക്കുന്നത് . വി. കുരിശിന്റെ പ്രതിഷ്ടയില്‍ ഭാരതത്തിലെ ആദ്യ കത്തോലിക്കാ ദേവാലയവും അവിഭക്ത തൃശൂര്‍ രൂപതയില്‍ വി. കുരിശിന്റെ നാമത്തിലുള്ള ഏക തീര്‍ത്ഥാടന ദേവാലയവുമാണ് മാപ്രാണം പള്ളി.
 
View Comments

Other Headlines