കൗണ്‍സിലര്‍ക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത് രാഷ്ടിയ നീക്കങ്ങളുടെ പടയൊരുക്കം
Published :19-Jun-2017

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തെക്കേനടയില്‍ വെള്ളക്കെട്ട് ആരോപിച്ച് ബി ജെ പി കൗണ്‍സിലര്‍മാര്‍ സ്വകാര്യ വ്യക്തിയുടെ നഴ്‌സറിയിലേയ്ക്ക് ഉള്ള വഴി ജെ സി ബി ഉപയോഗിച്ച് പെളിച്ചത് വന്‍ വിവാദമായിരുന്നു.നോട്ടിസ് പോലും നല്‍കാതെ കൗണ്‍സിലര്‍മാര്‍ നിയമം കെയിലെടുത്തത് കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ സോണിയ ഗിരി ചോദ്യം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സോണിയ ഗിരിക്കെതിരെ ഭൂമാഫിയക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നു എന്നരോപിച്ച് തെക്കേനട നിവാസികള്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.എന്നാല്‍ കാന പൊളിച്ചതും വെള്ളക്കെട്ട് ഉള്ള സ്ഥലവും തമ്മിലുള്ള ഭൂമിശ്‌സ്ത്രഘടനയനുസരിച്ച് യാതൊരു ബദ്ധവുമില്ലാതിരുന്നിട്ടും തന്നെ വ്യക്തിഹത്യ ചെയ്യാനായിട്ടാണ് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് സോണിയഗിരി പറഞ്ഞിരുന്നു.തിങ്കളാഴ്ച രാവിലെ നഗരസഭയില്‍ സെക്രട്ടറിയെ കാണാന്‍ വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുന്ന കൈപ്പാറ വള്ളിയും സമീപവാസിയായ ലളിതയും എത്തിയപ്പോള്‍ സെക്രട്ടറിയുടെ മുറിയില്‍ സോണിയ ഗിരിയും ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീറും കൗണ്‍സിലറായ സഹദേവനും ഉണ്ടായിരുന്നു.വെള്ളക്കെട്ട് ദുരിതം മൂലം നഗരസഭയില്‍ പരാതിയുമായി എത്തിയ തെക്കേനട പ്രദേശവാസികളോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സോണിയഗിരിയ്ക്ക് ഭൂമാഫിയയുമായി ബദ്ധമുണ്ടോ എന്ന് തങ്ങള്‍ക്ക് അറിയില്ലായെന്നും വെള്ളക്കെട്ട് മാറാണമെങ്കില്‍ കൂടെ വരണം എന്ന് പറഞ്ഞതനുസരിച്ചാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിയ്ക്കാന്‍ ചെന്നതെന്നും ഇവര്‍ പറഞ്ഞു.പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം സ്ഥലം പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും സെക്രട്ടറി പറഞ്ഞു.തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ ഭൂമാഫിയ ബദ്ധം പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡി സി സി സെക്രട്ടറിയും കോണ്‍ഗ്രസ് കൗണ്‍സിലറുമായ സോണിയ ഗിരി ഇരിങ്ങാലക്കുട സി ഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.വെള്ളക്കെട്ട് ആരോപിച്ച് നഴ്‌സറിയിലേയ്ക്ക് ഉള്ള വഴി പൊളിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെയും സ്വകാര്യവ്യക്തി പരാതി നല്‍കിയിട്ടുണ്ട്.
 
View Comments

Other Headlines