ഞാറ്റുവേല പ്രകൃതിയുടെ സൃഷ്ടിയും സ്വഭാവവുമാണ്: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി
Published :19-Jun-2017

ഇരിങ്ങാലക്കുട:ഞാറ്റുവേല എന്ന പ്രതിഭാസം പ്രകൃതിയുടെ സൃഷ്ടിയും സ്വഭാവവുമാണെന്നും പ്രകൃതിയെ ഹനിക്കുമ്പോള്‍ ഞാറ്റുവേലയുടെ താളം തെറ്റുമെന്ന് നാം ഓര്‍ക്കണമെന്നും സംസ്ഥാന തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രന്‍ കടന്നപ്പിള്ളി പറഞ്ഞു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ 'ഞാറ്റുവേലയും ജ്യോതിശാസ്ത്രപ്രയോഗമേഖലകളും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ഡോ.വി.പി.എന്‍ നമ്പൂതിരി വിഷയാവതരണം നടത്തി.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ഹരിതപുരസ്‌ക്കാര ജേതാക്കളായ ഷിന്‍സിമോള്‍(അടുക്കളത്തോട്ടം),ഗീതാ പ്രസന്നന്‍(മട്ടുപ്പാവ് കൃഷി),പുഷ്പാവതിവിജയന്‍(നെല്‍കര്‍ഷകന്‍),മുനവറുദ്ദീന്‍(ക്ഷീരകര്‍ഷകന്‍),ആളൂര്‍ എസ്.എന്‍.വി.എച്ച്.എസ്. വിദ്യാലയം(ഹരിത വിദ്യാലയം) എന്നിവര്‍ക്കും പ്രത്യേക പുരസ്‌ക്കാരങ്ങള്‍ തുറവന്‍കാട് എല്‍.പി (ഹരിതവിദ്യാലയം),ഉണ്ണികൃഷ്ണന്‍ ചക്കമ്പാത്ത്(ഔഷധത്തോട്ടം),ശരത്പൊറത്തിശ്ശേരി(ഫലവൃക്ഷത്തോട്ടം) എന്നവര്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി പുരസ്‌ക്കാരങ്ങള്‍സമര്‍പ്പിച്ചു.പി.മണി(പ്രസിഡണ്ട്,എടതിരിഞ്ഞി SCB),പ്രൊഫ.എ.എം.ബാലചന്ദ്രന്‍(പ്രസിഡണ്ട് .മുരിയാട് SCB),ശ്രീമതി വത്സല ശശി(മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍),സന്തോഷ്ബോബന്‍(കൗണ്‍സിലര്‍),സി.ആര്‍ വത്സന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഡോ.സി.ഇസബെല്‍ സ്വാഗതവും ശ്രീമതി ലിറ്റി ചാക്കോ നന്ദിയും പറഞ്ഞു.പാപ്പിനിവട്ടം സഹകരണ ബാങ്കുമായി സഹകരിച്ച് നടന്ന ഗ്രീന്‍ മെഡിക്കല്‍ ക്യാമ്പ് പൂമംഗലം സഹകരണ ബാങ്ക് പ്രസിഡണ്ട് എം.വി.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.കല.പി.കെ,ശ്രീജ അഖിലേഷ്,ഹുസൈന്‍.എം.എ,ജോണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.പ്രകൃതി പാചകക്കളരി വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കരീം .കെ.പുറം,ജോസ് പോട്ട എന്നിവര്‍ നേതൃത്വം നല്‍കി.ചൊവ്വാഴ്ച രാവിലെ 9.30 ന് കാര്‍ഷിക രീതീകളെക്കുറിച്ചുള്ള സെമിനാര്‍ 'കൃഷിപാഠശാല' ,ഉച്ചതിരിഞ്ഞ് 2 മണിക്ക് ജൈവവളക്കൂട്ട്,ചക്കഉത്പന്ന നിര്‍മ്മാണ പരിശീലനം,'ഹരിത ഭാവിയ്ക്കായ് പുതുനാമ്പുകള്‍ ' എന്ന പേരില്‍ മണ്ഡലത്തിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സംഗമവും ഔഷധസസ്യതോട്ട പദ്ധതിയുടെ ഉദ്ഘാടനവും വൈകീട്ട് സംഗമസാഹിതിയുടെ കവിയരങ്ങും ഉണ്ടായിരിക്കും.
 
View Comments

Other Headlines