മദ്യവില്‍പ്പന നടത്തിയ സ്ത്രി പിടിയിലായി
Published :19-Jun-2017
ഇരിങ്ങാലക്കുട : എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്ന് ഞായറാഴ്ച നടത്തിയ റെയ്ഡില്‍ മദ്യ വില്‍പ്പന നടത്തുകയായിരുന്ന സ്ത്രി പിടിയിലായി.മുപ്ലിയം  വെള്ളാരംപാടത്തു വെള്ളാന്തറ വീട്ടില്‍ സിദ്ധാര്‍ത്ഥന്‍ ഭാര്യ സുലോചനയെയാണ് പിടികൂടിയത്.  എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വീടിനോടു ചേര്‍ന്ന് മദ്യവില്‍പ്പന നടത്തുമ്പോഴാണ് പ്രതി പിടിയിലായത്.  പ്രതിയില്‍ നിന്നും 1 .8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ കൂടാതെ പി ഒ ഷഫീക് ,  സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്തോഷ് ബാബു , രാമചന്ദ്രന്‍ റാഫേല്‍ ,വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍  ജയശ്രീ  എന്നിവരും ഉണ്ടായിരുന്നു . പ്രതിയെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .
 
View Comments

Other Headlines