മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള അവാര്‍ഡ് വി.വി.തിലകന്
Published :18-Jun-2017
ഇരിങ്ങാലക്കുട:2016 - 17 വര്‍ഷത്തെ മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറി പ്രവര്‍ത്തകനായി പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി പ്രസിഡന്റ് വി.വി.തിലകന്‍ തെരഞ്ഞെടുക്കപ്പെട്ടു.മൂന്ന് പതിറ്റാണ്ടോളമായി തിലകന്‍ തുടര്‍ച്ചയായി ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.ഇതിനിടയില്‍ വനിത പുസ്തക വിതരണ പദ്ധതിക്കുള്ള സംസ്ഥന അവാര്‍ഡും മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള തലൂക്ക്തല അവാര്‍ഡും താഷ്‌ക്കന്റ് ലൈബ്രറിക്ക് ലഭിച്ചതില്‍ തിലകന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്.ജൂണ്‍ 19നു തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന വായനാപക്ഷാചരണ ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്കുമാര്‍ അവാര്‍ഡ് വിതരണം ചെയ്യും.
 
View Comments

Other Headlines