മതനിരപേക്ഷ കൂട്ടായ്മയും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
Published :18-Jun-2017
ഇരിങ്ങാലക്കുട : നമ്മുടെ നാടിന്റെ നന്മയുടെ കാവലാളാകാനും, മാനവിക തയുടെ പക്ഷത്ത് അണിനിരക്കാനും വിഭജന സ്വരങ്ങള്‍ അകറ്റി നിര്‍ത്തി യുവജനങ്ങള്‍ വര്‍ഗ്ഗീയതയെ ചെറുത്ത് മത നിരപേക്ഷതയ്ക്കായി അണിനിരക്കണമെന്ന് പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ.മാടായിക്കോണം ഡി.വൈ.എഫ്.ഐ.ചെമ്പട യൂണിറ്റും, എസ്.എഫ്.ഐ, ബാലസംഘം യൂണിറ്റുകളും സംയുക്തമായി സംഘടിപ്പിച്ച മതനിരപേക്ഷ സംഗമവും ,അനുമോദന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.എസ്.എല്‍.സി - പ്ലസ് ടു വിജയികളെ സി.കെ.ചന്ദ്രന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.ഡി. വൈ. എഫ്.ഐ.ഇരിങ്ങാലക്കുടബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് എ.വി.പ്രസാദ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്തു. അതുല്യ .പി .എല്‍ .അദ്ധ്യക്ഷയായ ചടങ്ങില്‍ കെ.എന്‍.ഷാഹിര്‍, ശ്രീയേഷ് കുറുപ്പത്ത്, അംബിക പള്ളിപ്പുറത്ത്, അഡ്വ.പി.സി.മുരളീധരന്‍, നബിന്‍ഷാ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.നന്ദു ലാല്‍.പി.എം. സ്വാഗതവും, സഞ്ജയ്.സി.ബി. നന്ദിയും പറഞ്ഞു.
 
View Comments

Other Headlines