വായിച്ച് വളരാന്‍ കൂട്ടായി കുട്ടികളും
Published :18-Jun-2017
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണല്‍ സെക്കന്‍ഡറി എന്‍ എസ് എസ് വിദ്യാത്ഥികളും 'കലപില 'ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സംയുക്തമായി ഊരകത്തെ സഞ്ജീവിനി ബാലികാസദനത്തിലെ കുട്ടികള്‍ക്കായി പുസ്തകപ്പൊതികള്‍ വിതരണം നടത്തി. ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും, എന്‍ എസ് എസ് കുട്ടികളും ചേര്‍ന്ന് സമാഹരിച്ച 500 ഓളം പുസ്തകങ്ങള്‍ സെക്രട്ടറി സി എം ശങ്കരന്‍ വാര്‍ഡന്‍ ഷീനക്ക്  കൈമാറി. പല പ്രായത്തിലുള്ള 69 ഓളം കുട്ടികള്‍ സദനത്തില്‍ താമസിക്കുന്നുണ്ട്. വളണ്ടിയര്‍മാരായ അനില്‍ സേതുമാധവന്‍, വൈഷ്ണവി, വിശാല്‍, സ്വീറ്റി, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി
 
View Comments

Other Headlines