സിനിമാ പ്രദര്‍ശനം ഇരിങ്ങാലക്കുടയില്‍ ' ഓറ്റാല്‍ '
Published :18-Jun-2017
ഇരിങ്ങാലക്കുട : ദേശീയ- അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഒറ്റാല്‍ ജൂണ്‍ 18 ഞായറാഴ്ച വൈകീട്ട് 6:30ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനു സമീപം ജോണ്‍സ് ഹോണ്ടക്ക് മുകളിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. 1980 -കളില്‍ സമാന്തരസിനിമയുടെ സൗന്ദര്യം ഇരിങ്ങാലക്കുട പട്ടണത്തിലെ ചലച്ചിത്ര ആസ്വാദകരിലേക്ക് എത്തിച്ച ഫിലിം സൊസൈറ്റി പുതിയ രൂപത്തില്‍ ഇപ്പോള്‍ മികച്ച സിനിമകളുടെ അവതരണത്തിനായി നഗരത്തില്‍ ഒരു സ്ഥിരം വേദിയിലെന്ന തിരിച്ചറിവില്‍ മാധ്യമപ്രവര്‍ത്തകരുടെയും സിനിമാപ്രേമികളുടെയും നേതൃത്വത്തില്‍ ആണ് സൊസൈറ്റി പുനര്‍രൂപീകരിച്ചത്, പ്രാദേശികഭാഷ സിനിമകളുടെയും ദേശിയ അന്തര്‍ദേശിയ തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള സിനിമകളുടെയും അവതരണം ലക്ഷ്യമിടുന്ന ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആദ്യ സ്‌ക്രീനിങ്ങാണ് ഞായറാഴ്ച വൈകീട്ട് 6.30ന് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447814777.
 
View Comments

Other Headlines