ജീവകാരുണ്യത്തിന്റെ മഹാഗ്രന്ഥമാണ് പാണക്കാട് ശിഹാബ് തങ്ങള്‍ - പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ
Published :17-Jun-2017
ഇരിങ്ങാലക്കുട : ജീവകാരുണ്യത്തിന്റെ മഹാഗ്രന്ഥമാണ് പാണക്കാട് ശിഹാബ് തങ്ങള്‍ എന്ന് പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശിഹാബ് തങ്ങള്‍ അനുസ്മരണവും വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരദാനവും റിലീഫ് വിതരണവും നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വലിയ പാഠങ്ങള്‍ പകര്‍ത്തി നല്‍കിയ മഹാനാണ് പാണക്കാട് ശിഹാബ് തങ്ങള്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ എ റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ടൗണ്‍ ഇമാം പി എന്‍ എം കബീര്‍ മൗലവി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. പ്രസ് ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗീസ് , രാജ്കുമാര്‍ നമ്പൂതിരി, വി എം അബ്ദുള്ള, സി പി അബ്ദുള്‍ കരീം, പി ബി അലിയാര്‍, സുധീര്‍ കരിപുരയ്ക്കല്‍, എ എന്‍ ജമീഷ, സി എം മുജീബ് എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines