ദളിത് യുവതിയുടെ പീഢനം ക്വട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍
Published :17-Jun-2017
കാട്ടൂര്‍ : പ്രണയം നടിച്ച് വശത്താക്കി ദളിത് യുവതിയെ പീഢിപ്പിച്ച സംഭവത്തില്‍ കാരഞ്ചിറ സ്വദേശി ബിനീഷ് (37) എന്നയാളെ കാട്ടൂര്‍ പോലിസ് പിടികൂടി.അംഗന്‍വാടി ജീവനക്കാരിയായി പരാതിക്കാരി ജോലിയ്ക്ക് പോകുന്ന വഴിയാണ് പ്രതിയുമായി അടുപ്പത്തിലാകുന്നത്.പ്രതിയ്ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന വിവരം മറച്ച് വെച്ചാണ് പരാതിക്കാരിയെ മൂന്ന് വര്‍ഷത്തോളം കോഴിക്കോട്,പാലക്കാട്,കോയമ്പത്തൂര്‍,തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചത്.പിന്നിട് പ്രതി ബസില്‍ വരുന്ന വഴി മുങ്ങുകയായിരുന്നു.തുടര്‍ന്ന് പോലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.1994 ലെ സല്‍ഗുണ വധകേസിലെ പ്രതിയായിരുന്നു ബിനിഷ്. കൂടാതെ ഒട്ടനവധി മോഷണ കേസിലും ഇയാള്‍ പ്രതിയാണ്.
 
View Comments

Other Headlines