വര്‍ണ്ണങ്ങളും വരകളും വാക്കുകളും നിറഞ്ഞ് നിന്ന് ഞാറ്റുവേലമഹോത്സവം
Published :17-Jun-2017
ഇരിങ്ങാലക്കുട: രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ അണമുറിയാത്ത സന്ദര്‍ശകരാല്‍ സമ്പന്നമായ ഞാറ്റുവേല മഹോത്സവ വേദി പുതുതലമുറയുടെ വരകളും,വാക്കുകളും കൊണ്ട് സമ്പുഷ്ടമായി .ശനിയാഴ്ച നടന്ന പ്രസംഗ,കാവ്യാലാപന മത്സരം പ്രശസ്ത കവി രാജന്‍ നെല്ലായി ഉദ്ഘാടനം ചെയ്തു.സനോജ് രാഘവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രാധിക സനോജ് സ്വാഗതവും ,ദിവ്യ എം.എസ് നന്ദിയും പറഞ്ഞു.ചിത്രരചനാ മത്സരം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം.മോഹന്‍ദാസ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.എം.എന്‍ തമ്പാന്‍ അദ്ധ്യക്ഷനായിരുന്നു.ഷാലിമ എം.ആര്‍  സ്വാഗതവും സനിത ജോസ് നന്ദിയും പറഞ്ഞു.വൈകീട്ട്  ബാബു കോടശ്ശരി മാസ്റ്ററുടെ കാവ്യ-ഗാനസന്ധ്യ അരങ്ങേറി.ഞായറാഴ്ച കാലത്ത് 10 മണിക്ക് കുരുത്തോലക്കളരി ,മുതിര്‍ന്നവരുടെ ചിത്രരചനാ മത്സരം ,ഉച്ചതിരിഞ്ഞ് 2 മണിക്ക് എല്‍.പി,യു.പി വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരം,3.30 ന് എസ്.എന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മൊബ് ,4 മണിക്ക് ഇരിങ്ങാലക്കുട എഴുത്തുക്കൂട്ടം എന്നിവ ഉണ്ടായിരിക്കും.എഴുത്തുക്കൂട്ടം സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്യും.5 മണിക്ക് മ്യൂസിക്കല്‍ ഫ്യൂഷന്‍ ഉണ്ടായിരിക്കും.
 
View Comments

Other Headlines