കരുവന്നൂരിന് സുഗന്ധം പരത്തി നിശാഗന്ധികള്‍ പൂത്തു
Published :17-Jun-2017
കരുവന്നൂര്‍: മിഥുനമാസ രാത്രികള്‍ക്ക് സുഗന്ധം പകര്‍ന്ന് നിശാഗന്ധികള്‍ പൂത്തു. രാത്രിയുടെ രാജ്ഞി എന്നറിയപ്പെടുന്ന നിശാഗന്ധിയുടെ ഇരുപതോളം പൂക്കളാണ് കരുവന്നൂര്‍ കുണ്ടായില്‍ മുരളിധരന്റെ വീട്ടുമുറ്റത്തെ കിണറ്റിന്‍ കരയിലാണ് കഴിഞ്ഞ രാത്രിയില്‍ മിഴിതുറന്ന് സുഗന്ധം പരത്തിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിരിയുകയും ഒരു രാത്രി കൊണ്ട് വാടുകയും ചെയ്യുന്ന ചെടിയാണ് നിശാഗന്ധി . ഒരു രാത്രി മാത്രം ആയുസ് ഉള്ളെങ്കിലും അടുത്ത വര്‍ഷം വരെ ആ ഓര്‍മ്മയും സുഗന്ധവും ബാക്കി വച്ചാണ് നിശാഗന്ധി മിഴിയടയ്ക്കുന്നത്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുമെങ്കിലും ഈ ചെടി അപൂര്‍വ്വമായെ ആളുകള്‍ വളര്‍ത്താറുള്ളു. തൃശൂരില്‍ പല സ്ഥലത്തും നിശാഗന്ധി പൂക്കുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ പൂക്കള്‍ മാത്രമാണ് വിരിയാറുള്ളൂ . ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായാണ് കുണ്ടായില്‍ മുരളിധരന്റെ വീട്ടില്‍ 60 ഓളം നിശാഗന്ധി പൂക്കള്‍ വിരിഞ്ഞത് .ബൈറ്റ് ജോസ് ക്യൂന്‍ ഓഫ് ദി നൈറ്റ് , ഡെച്ച് മാന്‍സ് പൈപ്പ് എന്നീ പേരുകളിലാണ് പാശ്ചാത്യര്‍ ഈ ചെടിയെ വിളിക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയില്‍ മിക്ക സംസ്ഥാനത്തും മലബാര്‍ മേഖലകളിലും സുലഭമായി കാണപെടുന്നെങ്കിലും ഈ ചെടിയുടെ പൂക്കള്‍ വിരിയുന്നത് കാണാന്‍ സാധിക്കാത്ത ആളുകളും നിരവധിയാണ്. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വര്‍ണ്ണത്തിലുള്ള പുഷ്പങ്ങള്‍ അര്‍ദ്ധരാത്രിയോടെയാണ് വിരിയുന്നത്. പൂര്‍ണ്ണമായും വിരിയുന്ന പുഷ്പം പുലര്‍ച്ചെ 5 മണിയോടെ മിഴി കൂമ്പുന്നു .ഇത് മൂലമാണ് ഈ പുഷ്പം പലര്‍ക്കും കാണാനും സുഗന്ധം ആസ്വധിക്കാനും കഴിയാതെ പോകുന്നത്.
 
View Comments

Other Headlines