സൗജന്യ പനി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു.
Published :17-Jun-2017
തളിയക്കോണം  : ഇരിങ്ങാലക്കുട ഗവ. ആയൂര്‍വ്വേദ ആശുപത്രിയുടേയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ പനി  പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ ബിന്ദു ശുദ്ധോധനന്‍, സിന്ധു ബൈജന്‍ ഡോ. പ്രീതി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ബിജു ബാലകൃഷ്ണന്‍ സ്വാഗതവും ഡോ. രജിത നന്ദിയും രേഖപ്പെടുത്തി. ക്യാമ്പില്‍ വെച്ച് 220 രോഗികളെ പരിശോധിച്ച് മരുന്നു നല്‍കി.
 
View Comments

Other Headlines