പനി ബാധിച്ച് യുവതി മരിച്ചു
Published :16-Jun-2017
കാറളം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാറളം പള്ളിപുറത്ത് സനോജിന്റെ ഭാര്യ പ്രീയ (25) ആണ് പനി കരളിനെ ബാധിച്ചതുമൂലം മരിച്ചത്. പനിമൂലം ഒരാഴ്ചയായി ചികിത്സയിലായിരുന്ന പ്രിയക്ക് വ്യാഴാഴ്ച രാവിലെ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ചെറിയപാലത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നിട് കൂടുതല്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ഏഴരയോടെ മരണം സംഭവിച്ചു. രണ്ട് വയസ്സ് പ്രായമായ അഭയാണ് ഏക മകന്‍.
 
View Comments

Other Headlines