ഗാര്‍ഹികോത്പാദനം വര്‍ദ്ധിപ്പിച്ച് പച്ചക്കറി വിപണിയെ നിയന്ത്രിക്കും:മന്ത്രി വി.എസ്.സുനില്‍കുമാര്‍
Published :16-Jun-2017

ഇരിങ്ങാലക്കുട:വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ പച്ചക്കറി ഇറക്കുമതി ചെയ്ത് വിപണിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഗാര്‍ഹികോത്പാദനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ ലക്ഷ്യത്തിലേക്കായി 63 ലക്ഷം ഗാര്‍ഹിക പച്ചക്കറിത്തോട്ടങ്ങള്‍ ഓണത്തിന് വിളവെടുത്ത് മലയാള നാടിനെ ധന്യമാക്കാന്‍ ഉണ്ടാകുമെന്ന് കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു.ഈ ലക്ഷ്യം  മുന്നില്‍ക്കണ്ടുകൊണ്ടാണ് ഒരു മുറം പച്ചക്കറി പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങില്‍ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.ടി.വി.ഇന്നസെന്റ് എം.പി മുഖ്യപ്രഭാഷണം നടത്തി.കാര്‍ഷിക സംസ്‌കൃതിയെ നെഞ്ചേറ്റുന്ന പത്മിനി വയനാട്,അയ്യപ്പക്കുട്ടി ഉദിമാനം ,നവനീത് ചേറൂര്‍ എന്നിവരേയും മണ്ഡലത്തിലെ കൃഷി ഓഫീസര്‍മാരേയും ടി.വി.ഇന്നസെന്റ്  എം.പി ആദരിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.എ മനോജ് കുമാര്‍,ഷാജി നക്കര,കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഇങക,പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇന്ദിര തിലകന്‍,മനോജ് വലിയപറമ്പില്‍,കെ.എസ്.ബാബു,കെ.സി.ബിജു,സരളാ വിക്രമന്‍,സന്ധ്യാ നൈസണ്‍,വര്‍ഷാ രാജേഷ്,വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, പരിസ്ഥിതി പ്രവര്‍ത്തകരായ ഫാ.ജോയി പീണിക്കപ്പറമ്പില്‍ സി.എം.ഐ,ഗംഗാധരന്‍ കാവല്ലൂര്‍,സി.റോസ് ആന്റോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കോ-ഓഡിനേറ്റര്‍ ബാലകൃഷ്ണന്‍ അഞ്ചത്ത് സ്വാഗതവും എം.എന്‍ തമ്പാന്‍ നന്ദിയും പറഞ്ഞു.ഉദിമാനം നാടന്‍ പാട്ടുല്‍സവവും അരങ്ങേറി.പരിസ്ഥിതി സൗഹൃദവേദിയും പാളപ്പാത്രത്തിലെ ഭക്ഷണവും ഹരിതോപഹാര വിതരണവും ഉദ്ഘാടന ചടങ്ങുകളുടെ സവിശേഷത ആയിരുന്നു.ഉച്ചതിരിഞ്ഞ് കുടുംബശ്രീ നാടന്‍പാട്ടുല്‍സവവും പത്മിനി വയനാടിന്റെ ചക്ക ഉത്പന്ന പരിശീലനവും ഉണ്ടായിരുന്നു.ചക്ക ഉത്പന്ന പരിശീലനത്തിന്റെ ഉദ്ഘാടനകര്‍മ്മം മുന്‍ കൗണ്‍സിലര്‍ സരസ്വതി ദിവാകരന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി നിര്‍വ്വഹിച്ചു.സാന്ദ്ര അനൂപ് സ്വാഗതവും ജയശ്രീ നന്ദിയും പറഞ്ഞു. വൈകീട്ട് വയലാര്‍ സ്മൃതി അരങ്ങേറി.ശനിയാഴ്ച രാവിലെ 9.30 ന് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരവും,പ്രസംഗമത്സരവും  ഉച്ചതിരിഞ്ഞ് 2 മണിക്ക് കവിതാലാപന മത്സരവും ചക്ക ഉത്പന്ന പരിശീലനവും നടക്കും.
 
View Comments

Other Headlines