എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃക ; കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ
Published :15-Jun-2017

ഇരിങ്ങാലക്കുട : കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.തെരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണി ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പാകെ സധൈര്യം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അഴിമതി രഹിതമായി ജനപക്ഷ വികസനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ ശ്വാസം മുട്ടിച്ച് തകര്‍ക്കാനാണ് ബി.ജെ.പി.യും, കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ അഡ്വ.കെ.രാജന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ .കെ .യു. അരുണന്‍ എം.എല്‍.എ, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്  ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി ജോസ് കുഴുപ്പില്‍, എന്‍.സി.പി.ജില്ലാ പ്രസിഡണ്ട് എ.വി. വല്ലഭന്‍ , സി.പി.ഐ നേതാവ്     കെ.ശ്രീകുമാര്‍, ,ടി.കെ.സുധീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.ജി.ശങ്കരനാരായണന്‍, കാതറിന്‍ പോള്‍, എന്‍.കെ.ഉദയ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.കെ.പി.ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതവും, കെ.ആര്‍.വിജയ നന്ദിയും പറഞ്ഞു.നേരത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായി പൊതുയോഗം നടക്കുന്ന ടൗണ്‍ ഹാള്‍ കോമ്പൗണ്ടിലെത്തിയിരുന്നു.
 
View Comments

Other Headlines