ഇരിങ്ങാലക്കുടയില്‍ നിന്നും തെരുവ് നായ്ക്കളെ പിടികൂടി
Published :15-Jun-2017
ഇരിങ്ങാലക്കുട :  തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരിച്ച് പേ വിഷബാധക്ക് എതിരെ കുത്തിവെപ്പ് നടത്തി പിടികൂടിയ അതേ സ്ഥലത്തു തന്നെ കൊണ്ടുവിടുന്ന ജില്ലാ പഞ്ചയാത്തിന്റെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആന്റ് റാബീസ് പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്ത് നിന്ന് 10 തെരുവ് നായ്ക്കളെ പിടികൂടി. ജില്ലാ പഞ്ചായത്തിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ അനിമല്‍ കെയര്‍ടേക്കര്‍ രതീഷും സഹായിയുമാണ് തെരുവ് നായ്ക്കളെ പിടികൂടുന്നത്. പിടികൂടുന്ന തെരുവ് നായ്ക്കളെ വെള്ളാങ്കല്ലൂര്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആശുപത്രിയിലാണ് വന്ധീകരിക്കുകയും പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നടത്തുന്നത്. പ്രസ്തുത ആശുപത്രിയില്‍ ഡോക്ടറും മറ്റു വിപുലമായ സൗകര്യങ്ങളും വന്ധീകരിക്കുന്ന നായ്ക്കളെ പാര്‍പ്പിക്കുന്നതിനുള്ള വലിയ ഷെല്‍ട്ടറുകളും മറ്റു സംവിധാനങ്ങളും ഉണ്ട്. വന്ധീകരിക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തി 5-ാം ദിവസം അവയെ വിട്ടയക്കുന്നത്. ക്ഷേത്രം പള്ളി സ്‌ക്കൂള്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും പിടികൂടുന്ന നായ്ക്കളെ വീണ്ടും അവിടെ വിടുകയില്ല. പഞ്ചായത്തുകളില്‍ നിന്നും 30ഉം നഗരസഭാ പ്രദേശത്തു നിന്ന് 50 തെരുവ് നായ്ക്കളെയാണ് ഇപ്പോള്‍ പിടികൂടുന്നത്. പിടിക്കുന്ന നായ്ക്കള്‍ക്ക് ഒന്നിന് 250 രൂപ പ്രകാരമാണ് ലഭിക്കുക.
 
View Comments

Other Headlines