സ്ത്രീയെ ബക്കറ്റുകൊണ്ട് തലക്കടിച്ച യുവാവിനെ അറസ്റ്റു ചെയ്തു
Published :15-Jun-2017
കാട്ടൂര്‍: സ്ത്രീയെ ബക്കറ്റു കൊണ്ട് തലക്കടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാറളം വെളളാനി സ്വദേശി കണ്ടേങ്കാട്ടില്‍ നവീന്‍ (29) നെയാണ് എസ്.ഐ. കെ.എസ്. അജേഷ്, സീനിയര്‍ സിപിഒ നൗഷാദ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അയല്‍വാസിയായ നെടുമ്പുള്ളി ദാസന്റെ ഭാര്യ ബീനയെയാണ് ഇയാള്‍ അലുമിനിയം ബക്കറ്റ് കൊണ്ട് തലക്കടിച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
 
View Comments

Other Headlines