മഴവെള്ളസംഭരണം മാതൃക സമര്‍പ്പിച്ച് ഞാറ്റുവേല മഹോത്സവത്തിന്റെ ജലസംരക്ഷണ സന്ദേശം
Published :14-Jun-2017
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളിലെ കിണര്‍ റീചാര്‍ജിംങ് ചെയ്ത് വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേല മഹോത്സവം നവമാതൃകയായി. പ്രദര്‍ശനനഗരിയിലെ കിണര്‍ റീചാര്‍ജ്ജിംങിന്റെ വര്‍ക്കിംങ് മോഡല്‍ സന്ദര്‍ശകര്‍ക്ക് അറിവും ബോധ്യവും പകരുന്നതായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സനും ഞാറ്റുവേല മഹോത്സവ രക്ഷാധികാരിയുമായ നിമ്യാഷിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐടിസി ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സന്‍, ജലസംഭരണ മാതൃകയും, സെമിനാറും ഉദ്ഘാടനം ചെയ്തു. പ്രമുഖപരിസ്ഥിതി പ്രവര്‍ത്തകന്‍ ഗംഗാധരന്‍ കാവല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മീനാഷിജോഷി നഗരസഭാ സെക്രട്ടറി കെ.അജിത്ത്കുമാര്‍ എന്നിവര്‍ മുഖ്യത്ഥികളായിരുന്നു. കൗണ്‍സിലര്‍മാരായ രമേഷ് വാര്യര്‍, ബിജു ലാസര്‍, അംബികാപ്പള്ളിപ്പുറത്ത്്, റോക്കി ആളൂക്കാരന്‍, അല്‍ഫോന്‍സാ തോമാസ്, പടിയൂര്‍ പഞ്ചായത്ത് അംഗം കെ.പി.കണ്ണന്‍ എന്നിവരും ഡോ.ഹരീന്ദ്രനാഥ് മുന്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി.ശശീധരന്‍, എം.എന്‍.രാജന്‍, ആവണിബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റഷീദ് കാറളം ക്ലാസ്സെടുത്തു. ഞാറ്റുവേല മഹോത്സവം 2017 ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആമുഖപ്രസംഗം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സോണിയഗിരി സ്വാഗതവും, ബിജു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. വ്യാഴാഴ്ചരാവിലെ 'ജലം ജീവാമൃതം' വിഷയമായി ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്ജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രശ്‌നോത്തരി മത്സരം, ഉച്ചക്ക് 12 മണിക്ക് ഞാറ്റുവേല മാധ്യമകൂട്ടായ്മയും 2 മണിക്ക് ജൈവ കലവറ ഉദ്ഘാടനവും ഉണ്ടായിരിക്കും. 16 ന് രാവിലെ 9 മണിക്ക് ഞാറ്റുവേല മഹോത്സവത്തിന് തിരിതെളിയും.
 
View Comments

Other Headlines