പടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദനം - 2017 സംഘടിപ്പിച്ചു
Published :14-Jun-2017
പടിയൂര്‍ : 2016-17 SSLC ,+2, പരീക്ഷയില്‍ വിജയം കൈവരിച്ച വാര്‍ഡ് 8-ലെ എല്ലാ കുട്ടികളെയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. ഇക്കണോമിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കൊച്ചു വീട്ടില്‍ നിജില്‍ ജെക്കോ ബിയ്ക്കും, SSLC പരീക്ഷയില്‍ 100 % വിജയം കരസ്ഥമാക്കിയ എടതിരിഞ്ഞിHDP സമാജം സ്‌കൂളിനും, കുടുംബശ്രീ പഞ്ചായത്ത് - ബ്ലോക്ക് തല കായികമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിന്ദു മനോജിനും സ്വീകരണം നല്‍കി. പരിപാടി പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു. ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.ഡി.ദശോബ് അദ്ധ്യക്ഷത വഹിച്ചു. ലത വാസു, ആശ സുരേഷ്, C.M. ഉണ്ണികൃഷ്ണന്‍, സുനന്ദ ഉണ്ണികൃഷ്ണന്‍ സുരേഷ് മാഷ്, സില്‍വസ്റ്റര്‍ ഫെര്‍ണാണ്ടസ്, സുബ്രമുണ്യന്‍, ഹാംലീന്‍. അമല്‍ എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines