നടവരമ്പ് വീണ്ടും ബസപകടം ഒരാള്‍ മരിച്ചു.
Published :16-Feb-2017
നടവരമ്പ് ; ഒരു മാസത്തിനുള്ളില്‍ നടവരമ്പ് സ്‌കൂളിന് സമീപം വീണ്ടും ബസപകടത്തേ തുടര്‍ന്ന് ഒരാള്‍ മരിച്ചു.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30തോടെയാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ധനലക്ഷ്മി ബസിനടിയിലേയ്ക്ക് വീണ് വഴിയാത്രക്കാരന്‍ മരിച്ചത്.മങ്കിടി സ്വദേശി തുളസിത്തറ വീട്ടില്‍ രമേശ് (38) ആണ് മരിച്ചത്.നടവരമ്പില്‍ ബില്‍ഡിംങ്ങ് പണിയ്ക്കായാണ് ഇദേഹം എത്തിയത്.ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കടയിലേയ്ക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.ബസിനടിയിലേയ്ക്ക് വീണ ഇയാളുടെ ദേഹത്തുടെ ബസിന്റെ ഇരുചക്രങ്ങളും കയറി ഇറങ്ങുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.ഭാര്യ ഷീജ,മക്കള്‍ അഖില,അനഘ
 
View Comments

Other Headlines