എന്റെ ഗ്രാമം സ്വാസ്ഥ്യഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു
Published :16-Feb-2017
 
ഇരിങ്ങാലക്കുട : ഗ്രാമീണ ജനതയുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി  തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ നടപ്പിലാക്കുന്ന എന്റെ ഗ്രാമം സ്വാസ്ഥ്യഗ്രാമം എന്ന സേവാ പ്രൊജക്ട് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പത്മവിഭൂഷന്‍ ഡോ.ജി.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിഷപണ്ഠിതന്‍ ബ്രഹ്മശ്രി പത്മനാഭശര്‍മ്മ വിളക്ക് കൊളുത്തി പരിപാടിക്കു തുടക്കം കുറിച്ചു. സംഗീത സംവിധായകന്‍ എം.കെ.അര്‍ജുന്‍മാസ്റ്റര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരെ സമഗ്ര സംഭാവനക്കുള്ള വിവേകാനന്ദ ട്രസ്റ്റിന്റെ ലൈഫ് ടൈ അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.  പ്രവാസി മലയാളി എം.കെ.മനോഹരന്‍, പ്രൊഫ.പി.കെ.ഈപ്പന്‍, ഫാദര്‍ ജോയ് തറയ്ക്കല്‍, ശങ്കരന്‍ വൈദ്യര്‍, പി.പി.ജെയിംസ്, എം.എം.രവീന്ദ്രന്‍, ടി.ജി.സുബ്രഹ്മണ്യന്‍, ഡേവിസ് ആന്റണിഎന്നിവരെ തങ്ങളുടെ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിന് കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു.  എന്റെ ഗ്രാമം സ്വാസ്ഥ്യഗ്രാമം പദ്ധതി വിദ്യാലയത്തിന് സമര്‍പ്പിച്ച അനീഷ് മണമേലിന്റെ മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹരിശ്രീ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ ഗ്ലോബല്‍ ആര്‍ട്സ് അക്കാദമി ഹരിശ്രീ കലാവിദ്യാപീഠം സിനിമാനടന്‍ സുരാജ് വെഞ്ഞാറമൂട്,  സംവിധായകന്‍ ജോണി ആന്റണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ രാജ്കലേഷിന്റെ മാജിക് ഷോയും ധ്വനിതരംഗ് തൃത്തവേദിയുടെ നൃത്തസന്ധ്യയും, സിംഫണി കൃഷ്ണകുമാര്‍ നയിച്ച മ്യൂസിക് ഇവന്റും നടന്നു.
 
View Comments

Other Headlines