തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം ഭക്തിനിര്‍ഭരം
Published :12-Jan-2017

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ഭക്തിനിര്‍ഭരം. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രരത്നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ജനുവരി 6 വെള്ളിയാഴ്ച കൊടിയേറ്റത്തോടെ തുടക്കമായി. കാവടി അഭിഷേക മഹോത്സവത്തിന്റെ ഭാഗമായി അഖില കേരള പ്രൊഫഷണല്‍ നാടകോത്സവവും,ഓട്ടന്‍തുള്ളല്‍,ഹരിശ്രീ വിദ്യാനികേതന്‍ കുട്ടികളുടെയും കലാപരിപാടികള്‍, നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയും ഉണ്ടായിരിന്നു. ജനുവരി 11 ന് വൈകിട്ട് 5:30 ന് ആനച്ചമയ പ്രദര്‍ശനവും. കാവടി മഹോത്സവ ദിനമായ ജനുവരി 12 വ്യാഴാഴ്ച രാവിലെ 8 മുതല്‍ 10.30 വരെ 5 ഗജവീരന്മാര്‍ അണിനിരന്ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളംവും തുടര്‍ന്ന് ദേശങ്ങളുടെ ഫ്‌ളേട്ടുകളും കലാരൂപങ്ങളുമായി ആഘോഷമായ കാവടിവരവ് നടന്നു. ഉച്ചതിരിഞ്ഞ് 4 മുതല്‍ 7 വരെ പകല്‍പ്പൂരം,പെരുവനം കുട്ടന്‍ മാരാരും, കലാമണ്ഡലം ശിവദാസും നയിക്കുന്ന പാണ്ടിമേളം. 3 മുതല്‍ 4.30 വരെ പഞ്ചവാദ്യം, തുടര്‍ന്ന് പഞ്ചാരിമേളം വൈകീട്ട് 5 മണിക്ക് കുടമാറ്റം, വൈകീട്ട് 7 മണിക്ക് ദീപാരാധന, വൈകീട്ട് 7. 45 ന് തായമ്പക. 8 മണിക്ക് ഉദിമാനം നാടന്‍ കലാസംഘം ആനന്ദപുരം നയിക്കുന്ന ഉദിമാനക്കളം നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരങ്ങളും തുടര്‍ന്ന് കാവടി വരവും ആട്ടവും തുടര്‍ന്ന് പുലര്‍ച്ചെ 2:30 ന് ആറാട്ട് പുറപ്പാട്, 3:30 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ ചടങ്ങുകള്‍ നടക്കും.ഇരിങ്ങാലക്കുട ഡോട്ട് കോം ചാനലില്‍ കാവടി മഹോത്സവം തത്സമയ സംപ്രേഷണം ചെയ്യുന്നുണ്ട്.

 
View Comments

Other Headlines