തപസ്യ തിരുവാതിര മഹോത്സവം നവ്യാനുഭവമായി
Published :12-Jan-2017

ഇരിങ്ങാലക്കുട : തപസ്യ കലാസഹിത്യവേദി പാരമ്പര്യരീതിയില്‍ സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവം ജനുവരി കാഴ്ച്ചക്കാര്‍ക്ക് നവ്യാനുഭവമായി.ശ്രീ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് തീരുവാതിര കളി നടന്നത്.ജനുവരി 10 ന് ശക്തി നിവാസില്‍ പാരമ്പര്യ രീതിയില്‍  എട്ടങ്ങാടി ചടങ്ങ് നടന്നിരുന്നു. 11 ന് വൈകീട്ട് 6 മണിമുതല്‍ തിരുവാതിര ആഘോഷം ആരംഭിച്ചത്.ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തിരുവാതിര സംഘങ്ങള്‍ തിരുവാതിരകളി അവതരിപ്പിച്ചു. രാത്രി 12 മണിയോടുകൂടി പാരമ്പര്യതിരുവാതിര ചടങ്ങുകള്‍ ആരംഭിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും തിരുവാതിര പുഴുക്കും കൂവ പായസവും അടങ്ങിയ തിരുവാതിര സദ്യ ഉണ്ടായിരുന്നു.
 
View Comments

Other Headlines